മേരിക്കുട്ടിക്ക് സാമൂഹ്യ നീതി വകുപ്പിന്റെ പ്രശംസ…

“ഞാൻ മേരിക്കുട്ടി “എന്ന രഞ്ജിത്ത് ശങ്കർ ജയസൂര്യ ചിത്രത്തിന് സാമൂഹ്യ വകുപ്പിന്റെ പ്രശംസ. ട്രാൻസ്‌ജെൻഡർ വ്യക്തികൾ അനുഭവിക്കുന്ന മാനസിക സംഘര്ഷങ്ങളും, പ്രയാസങ്ങളും പ്രമേയമാക്കി, രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത “ഞാൻ മേരിക്കുട്ടി “സാമൂഹ്യ നീതി വകുപ്പ് മന്ത്രി ശൈലജ ടീച്ചറിനൊപ്പം വകുപ്പ് സെക്രട്ടറി, ജീവനക്കാർ, മറ്റു ട്രാൻസ്‌ജെൻഡർ, സുഹൃത്തുക്കൾ എന്നിവർ ഇന്ന് കാണുകയുണ്ടായി. ചിത്രത്തിന്റെ സംവിധായകൻ രഞ്ജിത് ശങ്കറും ഒപ്പമുണ്ടായിരുന്നു. ചിത്രം ടാൻസ്‌ജെൻഡർ വ്യക്തികളും സംരക്ഷിക്കപ്പെടേണ്ടവർ ആണെന്നും, അവർക്കും അവകാശങ്ങൾ ഉണ്ട് എന്ന ബോധവും സമൂഹത്തെ ഓര്മപ്പെടുത്തുന്നതായി മന്ത്രി പറഞ്ഞു.

ഈ ചിത്രം ഈ കാലഘട്ടത്തിന്റെ ആവശ്യം കൂടി ആണ് എന്നും മന്ത്രി പറഞ്ഞു.ചിത്രത്തിന്റെ സംവിധായകൻ രഞ്ജിത് ശങ്കറിനെയും, മേരിക്കുട്ടി ആയി അഭിനയിച്ച ജയസൂര്യയെയും, അദ്ദേഹത്തിന്റെ അഭാവത്തിൽ വകുപ്പ് മന്ത്രി ശൈലജ ടീച്ചർ ആദരിച്ചു.

LEAVE A REPLY