മലയാള സിനിമയുടെ ചരിത്രം മാറ്റി കുറിച്ചുകൊണ്ട് ‘തമി’

സഹസംവിധായകനെയും, അഭിനയതാകളെയും, അസിസ്റ്റന്റ് ഡിറക്ടര്നെയും, തിരഞ്ഞെടുക്കാൻ ഓഡിഷനുമായി സംവിധായകൻ കെ.ആർ.പ്രവീൺ ഒരുക്കിയ ‘തമി’ മലയാള സിനിമയുടെ ചരിത്രം മാറ്റികുറിക്കുന്നു.

ചരിത്രത്തിലാദ്യമായിട്ടാണ് ഓഡിഷൻ വഴി ചിത്രത്തിലെ സഹപ്രവർത്തകരെ തിരഞ്ഞെടുക്കുന്നത്. രണ്ടു ദിവസങ്ങളിലായിട്ടാണ് ഓഡിഷൻ കൊച്ചിൻ മീഡിയയിൽ നടക്കപ്പെട്ടത്. സർപ്രൈസ് വർക്ക് ഷോപ്പിൽ പങ്കെടുത്തത് 251 അഭിനയതാക്കളിൽ നിന്നും 40 പേരെയാണ് ചിത്രത്തിന് വേണ്ടി തിരഞ്ഞെടുത്തത്.അഭിനയ മികവും, ശരീര പ്രകൃതവും വിലയിരുത്തിയതിനു ശേഷo മാത്രമാണ് 80 പേരിൽ നിന്നും 40 പേരെ ഫൈനൽ ലിസ്റ്റാക്കിയത്.

സഹസംവിധായകർക്കുള്ള വർക്ക് ഷോപ് നടത്തിയത് വിനീത് ചാക്യാരാണ്. 30 പേരിൽ നിന്നും 8 പേരെയാണ് സഹസംവിധായകൻ സ്ഥാനത്തേക്ക് തിരെഞ്ഞെടുത്ത്. തിരഞ്ഞെടുത്തവർക്കും,പങ്കെടുത്തവർക്കും ഭാവിയിൽ ഗുണം ചെയ്യുന്ന തരത്തിലുള്ള വർക്ക് ഷോപ്പുക്കളാണ് നാടക്കപ്പെട്ടത്, അതിനാൽ മികച്ച പ്രതികരണമാണ് തമിയുടെ ഓഡിഷനു ലഭിച്ചത്.

സംവിധായകൻ കെ ആർ പ്രവീണിന്റെ ആശയത്തിൽ കാസ്റ്റിംഗ് ഡയറക്ടർ ശരൺ എസ് എസ് ആണ് ആക്ടിങ് വർക്ക് ഷോപ് നടത്തിയത് . ചിത്രത്തിന്റെ സംവിധായകൻ കെ ആർ പ്രവീൺ, ശരൺ എസ് എസ്, ക്രിയേറ്റീവ് ഡയറക്ടർ ലിഗോഷ് ഗോപിനാഥ്‌, ക്യാമറമാൻ സന്തോഷ് സി പിള്ള എന്നിവരടങ്ങിയതായിരുന്നു കാസ്റ്റിംഗ് പാനൽ.

LEAVE A REPLY