ബോളിവുഡിന്റെ നിത്യ ഹരിത നായകൻ ദേവ് ആനന്ദിനെ ഓർമിക്കുമ്പോൾ …

ഹിന്ദി സിനിമയിലെ നിത്യ ഹരിത നായകൻ .പ്രണയം മനോഹരമായി തിരശീലയിൽ അവതരിപ്പിക്കുന്ന നടൻ ,ഹിന്ദി സിനിമയിലെ ആദ്യകാല സൂപ്പർ സ്റ്റാർ ദേവ് ആനന്ദിനെ കുറിച്ച് ചിന്ദിക്കുമ്പോൾ മനസിലേക്ക് വരുന്നത് ഇവയൊക്കെ ആയിരിക്കും .ഒരു പക്ഷെ എല്ലാ ഭാരതീയന്റെയും ഗൃഹാതുരത്വത്തിൽ ഓർമ്മിക്കപ്പെടുന്ന ഗാനങ്ങൾ ദേവ് ആനന്ദ് അഭിനയിച്ചവയായിരിക്കും .റേഡിയോയിലൂടെ ഗാനങ്ങൾ ആസ്വദിച്ചു കൊണ്ടിരുന്നപ്പോഴും ബ്ലാക്ക് ആൻഡ് വൈറ്റിൽ ചലച്ചിത്രങ്ങൾ ഉണ്ടായപ്പോഴും പിന്നീട് ചലച്ചിത്രം കളറിലേക്കു മാറിയപ്പോഴും ദേവ് ആനന്ദിന്റെ ഗാനങ്ങളും അദ്ദേഹത്തിന്റെ ചിത്രങ്ങളും ഉണ്ടണ്ടായിരുന്നു .ഇന്ത്യ കാരുടെ ആദ്യകാല പ്രണയ നായകൻ ദേവ് ആനന്ദ് ആണെന്ന് പറയാം .

ധരംദേവ് പിഷോരിമൽ ആനന്ദ് എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ പേര് . ഇപ്പോഴത്തെ പാകിസ്താന്റെ ഭാഗമായ പഞ്ചാബിലെ ഗുർദാസ്പൂർ എന്ന സ്ഥലത്താണ് ഇദ്ദേഹത്തിന്റെ ജനനം. പിതാവ് പിഷോരിമൽ ആനന്ദ് പ്രസിദ്ധ അഭിഭാഷകനായിരുന്നു. ഗവ. കോളേജ് ലാഹോറിൽ നിന്നും അദ്ദേഹം ഇംഗ്ലീഷിൽ ബിരുദം നേടിയിട്ടുണ്ട്. മൂത്ത സഹോദരൻ ചേതൻ ആനന്ദിന്റെ സ്വാധീനത്താൽ പീപ്പിൾ തീയറ്റർ അസോസിയേഷന്റെ പ്രവർത്തനങ്ങളിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.അദ്ദേഹത്തിന്റെ ചലച്ചിത്രത്തിനോടുള്ള സ്നേഹം സ്വന്തം നാട്ടിൽ നിന്നും മുംബൈയിലേക്ക് കുടിയേറാനായി അദ്ദേഹത്തെ പ്രേരിപ്പിച്ചു. 1946 ലെ ഹം ഏക് ഹേ എന്ന ചിത്രത്തിൽ അദ്ദേഹം ആദ്യമായി അഭിനയിച്ചു.

നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്,നിർമാതാവ് എന്നീ നിലകളിൽ ദേവാനന്ദ് ശ്രദ്ധേയനായിരുന്നു. ഹിന്ദി സിനിമയിലെ ആദ്യകാല സൂപ്പർതാരങ്ങളിലൊരാളായി അദ്ദേഹം അതിവേഗം ഉയർന്നു. ഗൈഡ്, “പേയിങ് ഗസ്റ്റ്”, “ബാസി”, “ജുവൽ തീഫ്”, “ജോണി മേരാ നാം”, “ഹരേ രാമ ഹരേ കൃഷ്ണ”, “അമീർ ഗരീബ്” തുടങ്ങി നൂറുകണക്കിനു ചിത്രങ്ങളിൽ ദേവാനന്ദ് വേഷമിട്ടു. 19 ചിത്രങ്ങൾ സംവിധാനം ചെയ്യുകയും 13 ചിത്രങ്ങൾക്ക് കഥ എഴുതുകയും ചെയ്തിട്ടുണ്ട്. സിനിമകളിൽ സംഗീതത്തിന് വലിയ പ്രാധാന്യം നൽകിയ ദേവാനന്ദിന്റെ ചിത്രങ്ങളിലെ പാട്ടുകൾ മിക്കവയും ഹിറ്റാണ്. അദ്ദേഹത്തിന്റെ ആത്മകഥയായ റൊമാൻസിംഗ് വിത്ത് ലൈഫ് 2007 ൽ പുറത്തിറങ്ങി.2005ൽ പുറത്തിറങ്ങിയ “പ്രൈം മിനിസ്റ്റ”റാണ് അവസാന ചിത്രം.മരിക്കുന്നതിനുമുമ്പും “ചാർജ്ജ് ഷീറ്റ് “എന്ന പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിന്റെ ജോലികളിലായിരുന്നു അദ്ദേഹം. 1949 ൽ ദേവാനന്ദ് സ്ഥാപിച്ച നവ്‌കേതൻ മൂവീസ് 35 ഓളം സിനിമകൾ നിർമിച്ചിട്ടുണ്ട്. ഏതു പ്രായത്തിലും പ്രണയ രംഗങ്ങൾ ചെയ്യാമെന്ന് തെളിയിച്ച ദേവ് ആനന്ദ് ഹിന്ദിയിലെ “നിത്യഹരിത നായകനായി” വിശേഷിപ്പിക്കപ്പെടുന്നു.ദാദാ സാഹിബ് ഫാൽക്കെ അവാർഡ് അടക്കം നിരവധി പുരസ്‌ക്കാരങ്ങൾ നേടി .ടെൿമ്പർ 6 .,2011 നു അദ്ദേഹം അന്തരിച്ചു.

രാഷ്ട്രീയത്തിലും ദേവാനന്ദ് സജീവമായിരുന്നു. 1977ലെ തെരഞ്ഞെടുപ്പിൽ ഇന്ദിരാ ഗാന്ധിക്കെതിരെ പ്രചാരണം നടത്തിയ ദേവാനനന്ദ് നാഷണൽ പാർട്ടി ഓഫ് ഇന്ത്യ എന്ന രാഷ്ട്രീയ പാർട്ടിക്കും രൂപം നൽകി. പിന്നീട് ഇത് പിരിച്ചു വിട്ടു.

ഇന്ന് സെപ്തംബര് 26 ദേവ് ആനന്ദ് ജനിച്ച ദിവസം ,ഇന്ത്യൻ സിനിമയുടെ നിത്യ ഹരിത നായകൻ ദേവ് ആനന്ദിന് സിനിമ പ്രാന്തന്റെ പ്രണാമം .

LEAVE A REPLY