‘നീരാളി വണ്ടി’

മോഹൻലാലിനെ നായകനാക്കി അജോയ് വർമ്മ ഒരുക്കുന്ന നീരാളിയുടെ മോഷൻ പോസ്റ്റർ ഇറങ്ങിയപ്പോൾ മുതൽ പ്രേക്ഷകന്റെ മനസ്സിൽ ഇടം പിടിച്ചതാണ് ചിത്രത്തിലെ ആ വാഹനം. ഇപ്പോഴിതാ ആ ‘നീരാളി വണ്ടി’ കേരളത്തിലെ നിരത്തുകളെ കീഴടക്കാൻ എത്തിയിരിക്കുകയാണ്.

ചിത്രത്തിന്റെ നിർമാതാവ് സന്തോഷ് ടി കുരുവിളയുടെ ഉടമസ്‌ഥതയിലുള്ള പനമ്പിള്ളി നഗറിലെ ഡോണട്ട് ഫാക്ടറിയിൽ വെച്ച് കേരളത്തിലെ പ്രേക്ഷകരിലേക്കെത്തുന്ന ‘നീരാളി വണ്ടി’യുടെ ഫ്ലാഗ് ഓഫ്‌ ഇന്നലെ നടന്നു. നിർമാതാവ് സന്തോഷ് ടി കുരുവിള, ആന്റണി പെരുമ്പാവൂർ, നമിത പ്രമോദ്, അപർണ ബാലമുരളി എന്നിവർ ചേർന്നാണ് ഫ്ലാഗ് ഓഫ്‌ നിർവഹിച്ചത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കേരളത്തിൽ അങ്ങോളമിങ്ങോളം നീരാളി വണ്ടിയെത്തുന്നതാണ്. ലാലേട്ടൻ നായകനാകുന്ന റോഡ് ത്രില്ലർ മൂവിയായ നീരാളി ജൂലൈ 13ന് തീയറ്ററുകളിൽ എത്തും

LEAVE A REPLY