നയന്‍താര- നിവിന്‍പോളി ചിത്രത്തിന്റെ ആദ്യഷെഡ്യൂള്‍ ജൂലൈ 14 ന് ആരംഭിക്കും

ധ്യാന്‍ ശ്രീനിവാസന്റെ ആദ്യസംവിധാന സംരംഭതിലൊരുങ്ങുന്ന ചിത്രമാണ് ‘ലൗ ആക്ഷന്‍ ഡ്രാമ’.നയന്‍താര- നിവിന്‍പോളി ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. ചിത്രത്തിന്റെ ആദ്യഷെഡ്യൂള്‍ ജൂലൈ 14ന് ചെന്നൈയില്‍ ആരംഭിക്കും. അജു വര്‍ഗീസ് ആദ്യമായി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിറ്റർകാരണം കഴിഞ്ഞ വര്‍ഷം ആരംഭിക്കേണ്ടതായിരുന്നു. എന്നാൽ താരങ്ങളുടെ ഡേറ്റിന്റെ പ്രശ്‌നം മൂലം നീളുകയായിരുന്നു.ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകാതെ ഈ മാസം തന്നെ ആരംഭിക്കും.

അജു വര്‍ഗീസും ഉര്‍വശിയും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി തിരക്കഥ രചിച്ച ചിത്രമായിരുന്നു ‘ ഗൂഢാലോചന’. വടക്കുനോക്കിയന്ത്രത്തിന്റെ ആധുനിക പതിപ്പാണ് ഈ ചിത്രമെന്നാണ് സൂചനകൾ.

LEAVE A REPLY