ദിലീപ്- ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം നീതിയുടെ നിർമ്മാണം ബോളിവുഡ് കമ്പനി……!

ജനപ്രിയ നടൻ ദിലീപും ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് നീതി. ഈ ചിത്രത്തിൽ ദിലീപ് ഒരു വക്കീൽ ആയാണ് അഭിനയിക്കുന്നത് എന്നും, വിക്കനായ ഒരു വക്കീലാണ് ദിലീപെന്നും റിപ്പോർട്ടുകൾ ഉണ്ട്. ചിത്രത്തിന്റെ നിർമ്മാണം ബോളിവുഡ് ഭീമന്മാർ ആയ വയാകോം 18 മോഷൻ പിക്ചർസാണ്.

പ്രമുഖ ബോളിവുഡ് നിർമ്മാണ കമ്പനിയായ യു ടി വി മലയാളത്തിൽ എത്തിയത് ബി ഉണ്ണികൃഷ്ണൻ- മോഹൻലാൽ ടീമിന്റെ ഗ്രാൻഡ് മാസ്റ്ററിലൂടെയും , റോക്ക് ലൈൻ പിക്ചർസ്‌ മലയാളത്തിൽ എത്തിയത് ബി ഉണ്ണികൃഷ്ണൻ- മോഹൻലാൽ ടീമിന്റെ വില്ലനിലൂടെയും ആയിരുന്നു. നീതി എന്ന ഈ ചിത്രത്തിൽ ദിലീപിന് രണ്ടു നായികമാർ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ, കൂടാതെ മമത മോഹൻദാസും , പ്രിയ ആനന്ദും ആയിരിക്കും ആ നായികമാർ. നീതി എന്ന ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് രാഹുൽ രാജ് ആണ്. അടുത്ത വർഷം റിലീസ് ചെയ്യാൻ പാകത്തിനാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പ്ലാൻ ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകൾ.

LEAVE A REPLY