ജീത്തു ജോസെഫിന്റെ അടുത്ത ചിത്രത്തിൽ നായകൻ കാളിദാസ് ജയറാം !!

മലയാളികളെ ഒരുപിടി നല്ല ചിത്രങ്ങളാൽ വിസ്മയിപ്പിച്ച മാസ്റ്റർ ഡയറെക്ടർ ജീത്തു ജോസെഫിന്റെ അടുത്ത ചിത്രത്തിൽ നായകനായി കാളിദാസ് ജയറാം എത്തുന്നു. ഇമ്രാൻ ഹാഷ്മിയെ നായകനാക്കി ഒരുക്കിയ ബോളിവുഡ് ചിത്രത്തിന് ശേഷം ഒരുക്കുന്ന ഈ മലയാളം ചിത്രം ഒരുങ്ങുന്നത് വിന്റെജ് ഫിലിമ്സിന്റെയും ശ്രീ ഗോകുലം മൂവിസിന്റെയും ബാനറിൽ ആണ്. ഒരു വലിയ താരനിര ഒന്നിക്കുന്ന ചിത്രത്തിന്റെ പൂജ അടുത്തിടെ നടക്കുകയുണ്ടായി. പ്രണവ് മോഹൻലാലിനു സ്റ്റാർഡം നൽകിയ ആദിയുടെ സംവിധായകൻ മറ്റൊരു യുവതാരത്തിടൊപ്പം ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്

LEAVE A REPLY