കാസ്റ്റിങ് കൗച്ച് വിവാദവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുമായി നടി മീന

തെലുഗ് സിനിമയെ ഏറെ സമ്മര്‍ദ്ദത്തിലാഴ്ത്തിയ നടി ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് മീനയുടെ പ്രതികരണം. മറ്റു ഏതു മേഖലകളെപോലെതന്നെ സിനിമ രംഗത്തും സ്ത്രീകള്‍ ലൈംഗികമായ ചൂഷണം അനുഭവിക്കുന്നുണ്ടെന്ന് മീന അഭിപ്രായപ്പെട്ടു.

സ്വന്തം കഴിവിലും ജോലിയോടുള്ള ആത്മസമർപ്പണവുമാണ് ഒരു സ്ത്രീയെ മുന്നോട്ടു നയിക്കേണ്ടത്. വളരെ സങ്കടകരമായ ഒരു അവസ്ഥയാണ് തന്നെ പോലുള്ള ഓരോ സ്ത്രീയും നേരിടുന്നത്. ഇതിൽ നിന്നും ഒരു മാറ്റം ഉണ്ടാകണമെങ്കിൽ പുരുഷന്മാർ മാറിചിന്തിക്കണം.

ഇങ്ങനെയുള്ള കാര്യങ്ങള്‍ മനസ്സില്‍ കൊണ്ടുനടക്കുന്നവര്‍ സ്വന്തം ഭാര്യയെയും മകളെയും കുറിച്ച് ആലോചിക്കണം. കരിയറിൽ വിജയത്തിലെത്തണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകൾ അവരുടെ കഴിവില്‍ മാത്രം വിശ്വാസമർപ്പിക്കുക.’–മീന വ്യക്തമാക്കി

LEAVE A REPLY