കനിമൊഴിക്കു സഹായഹസ്തവുമായി എത്തിയത് സാക്ഷാൽ ഉലകനായകൻ….

എം ബി ബി എസ് വിദ്യാർത്ഥിനി ആയ കനിമൊഴി മെഡിക്കൽ ഫീസ് കൊടുക്കാനായി പാടത്തു പണിയെടുക്കുന്ന റിപ്പോർട്ട് പുറത്തു വന്നത്. ആ റിപ്പോർട്ട് കണ്ട ഉലകനായകൻ കനിമൊഴിയുടെ പഠന ചെലവുകൾ മുഴുവൻ ഏറ്റെടുത്തു മുന്നോട്ടു വന്നിരിക്കുകയാണ്. ഒരുപാട് കഷ്ടപ്പെട്ട് പഠിച്ചു ഇരുപത്തൊന്നുകാരിയായ കനിമൊഴി നേടിയെടുത്ത മെഡിക്കൽ സീറ്റിൽ ഇനി ഈ പെൺകുട്ടിക്ക് പഠനം പൂർത്തിയാക്കാം. കമല ഹാസൻ ഉറപ്പു നൽകിയതോടെ ഡോക്ടർ ആവാം എന്നുള്ള കനിമൊഴിയുടെ സ്വപ്നം വീണ്ടും തളിരണിയുകയാണ്.

സിരുവചൂർ ധനലക്ഷ്മി ശ്രീനിവാസൻ മെഡിക്കൽ കോളേജിൽ ആണ് കനിമൊഴി എം ബി ബി എസ് നു പഠിക്കുന്നത്.മല ഹാസൻ തന്റെ സഹോദരൻ ആയ ചന്ദ്രഹാസന്റെ പേരിലുള്ള ട്രസ്റ്റ് മുഖേനയാണ് കനിമൊഴിയുടെ പഠന ചെലവുകൾ എല്ലാം ഏറ്റെടുത്തോളം എന്നറിയിച്ചു രംഗത്ത് വന്നത്.

കമല ഹാസൻറെ പത്ര കുറിപ്പിൽ അദ്ദേഹം പറയുന്നത് ഇങ്ങനെ, “പെരുമ്പാളൂർ സ്വദേശി ആയ കനിമൊഴി മെഡിസിൻ പഠനം പൂർത്തിയാക്കുന്നതിനായി കാഷ്വൽ ലേബറർ ആയി ജോലി ചെയ്യാൻ പോകുന്നു എന്ന വാർത്ത എന്റെ ശ്രദ്ധയിൽ പെട്ട്. അണ്ണൻ ചന്ദ്രഹാസൻ ട്രസ്റ്റ് വഴി അവരുടെ പഠന ചെലവുകൾ ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. 2019 ഫെബ്രുവരിയിൽ അവരുടെ മെഡിസിൻ പഠനം കഴിഞ്ഞാൽ പിന്നീടുള്ള ഉന്നത പഠനം, സ്കിൽ ഡെവലപ്മെന്റ് എന്നിവക്കുള്ള ചെലവുകളൂം ട്രസ്റ്റ് ഏറ്റെടുക്കും.”

LEAVE A REPLY