ഒടിയന്റെ ട്രെയിലര്‍ റിലീസ് തീയതി പ്രഖ്യാപിച്ചു……

പ്രേക്ഷർ ഏറെ ആവേശത്തോടെ കാത്തിരുന്ന മോഹൻലാൽ ചിത്രം ഒടിയന്റെ ട്രെയിലര്‍ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 11ന് മോഹന്‍ലാലിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ ആയിരിക്കും ഡിജിറ്റല്‍ റിലീസ്. മോഹന്‍ലാല്‍ തന്നെ ഗസ്റ്റ് റോളില്‍ എത്തുന്ന കായംകുളം കൊച്ചുണ്ണി തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന ദിവസം ഒടിയന്റെ ട്രെയിലറും തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും.

തികച്ചും വ്യത്യസ്തമാർന്ന ലാലേട്ടന്റെ ഗെറ്റപ്പിലുള്ള വരവിനായി സിനിമാലോകം ഒന്നടങ്കം കാത്തിരിപ്പിലാണ്. ഒടിയന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍, മോഷന്‍ പോസ്റ്റര്‍ എന്നിവയ്ക്ക് ഡിജിറ്റല്‍ ലോകത്ത് വന്‍സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ബിഗ ബജറ്റില്‍ ഒരുങ്ങുന്ന ഒടിയന്‍ ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്.

LEAVE A REPLY