അമ്മയിൽ നിന്ന് രാജിവെച്ച നാല് നടിമാര്‍ക്ക് പിന്തുണയായി പൃഥ്വിരാജ്

അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എ. യില്‍നിന്ന് നാല് നടിമാര്‍ രാജി വെച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ പൃഥ്വിരാജ്. രാജി വെച്ച നാല് നടിമാര്‍കൊപ്പം എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് നടൻ ഒരു ഇംഗ്ലീഷ് മാഗസിന്‍റ എ ഓണ്‍ലൈന്‍ പതിപ്പിന് അനുവദിച്ച അഭിമുഖത്തില്‍ പൃഥ്വിരാജ് പറയുന്നു.

രാജി വെച്ച നാല് നടിമാര്‍ക്കെതിരെ പലരും അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയകളിൽ ചർച്ചകൾ ഉയരുന്നുണ്ട് . എന്നാൽ തനിക്ക് ശരി എന്ന തോന്നുന്ന നിലപടിൽ ഉറച്ചുനിൽക്കും എന്ന അദ്ദേഹം കൂട്ടിച്ചേർത്തു. അഭിനേതാക്കളുടെ സംഘടനയില്‍നിന്ന് കൊണ്ട് തന്നെ ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിലകൊണ്ട് ശക്തമായ നിലപാട് പ്രഖ്യാപിച്ച നടനാണ് പൃഥ്വിരാജ്. ഈ സംഭവം നടന്നതിന് പിന്നാലെ ആക്രമിക്കപ്പെട്ട നടിക്ക് തന്റെ ചിത്രത്തില്‍ നിര്‍ണായകമായ റോളും പൃഥ്വി നല്‍കിയിരുന്നു.

അഞ്ജലി മേനോന്‍ ചിത്രം കൂടെയുമായി ബന്ധപ്പെട്ട തിരക്കുകളില്‍ ആയിരുന്നതിനാലാണ് .A.M.M.A. യുടെ യോഗത്തില്‍നിന്ന് പങ്കെടുക്കാൻ സാധിക്കാഞ്ഞത് എന്ന് പറഞ്ഞു. ദിലീപിനെ സംഘടനയില്‍നിന്ന് പുറത്താക്കാന്‍ പൃഥ്വി മമ്മൂട്ടിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ഗണേഷ് കുമാറിന്റെ ആരോപണത്തെ പൃഥ്വി തള്ളിക്കളഞ്ഞു. ഗണേഷ് കുമാര്‍ എന്ത് പറയുന്നു എന്നതിന് താന്‍ ചെവികൊടുക്കാറില്ല, പക്ഷെ ദിലീപിനെ പുറത്താക്കാന്‍ ഞാന്‍ ഉപകരണമായി എന്ന് പറയുന്നത് തികച്ചും തെറ്റായ കാര്യമാണ്. സംഘടനയിലെ എല്ലാ അംഗങ്ങളുമായി ബന്ധപ്പെട്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY