ഇന്ദ്രന്‍സിനെ നായനാക്കി ഡോ ബിജു സംവിധാനം ചെയ്യുന്ന വെയില്‍ മരങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായി

ആകാശത്തിന്റെ നിറം, പേരറിയാത്തവര്‍, കാട് പൂക്കുന്ന നേരം എന്നിവയ്ക്ക് ശേഷം ഇന്ദ്രന്‍സും ഡോ ബിജുവുമൊത്തുള്ള നാലാമത്തെ ചിത്രമാണ് വെയില്‍മരങ്ങള്‍. വിവിധ സീസണുകളിലായിഒരു വര്‍ഷം നീണ്ട ചിത്രീകരണമാണ് പൂര്‍ത്തിയായതെന്ന് ബിജു തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വ്യത്യസ്ത കാലാവസ്ഥകള്‍ ചിത്രീകരിക്കുന്നതിനായി പ്രധാന ലൊക്കേഷന്‍ ഹിമാചല്‍ പ്രദേശിലെ മണാലിയ്ക്ക് സമീപം വശിഷ്ട് എന്ന സ്ഥലമായിരുന്നു. ജനുവരിയില്‍ മഞ്ഞു കാലത്ത് ആദ്യ ഘട്ട ചിത്രീകരണത്തിന് ശേഷം ഏപ്രില്‍ അവസാനം പൂക്കാലം ചിത്രീകരണം പൂര്‍ത്തിയായി. ഏറെ ബുദ്ധിമുട്ടുള്ള ഭൂപ്രകൃതിയില്‍ വ്യത്യസ്തവും കഠിനവും ആയ ഓരോ ഷെഡ്യൂളുകളും പൂര്‍ത്തിയാകുന്നത് അഭിനേതാക്കളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും വലിപ്പചെറുപ്പങ്ങള്‍ ഇല്ലാത്ത ഒത്തൊരുമ കൊണ്ടു മാത്രമാണെന്ന് ഡോ. ബിജു അഭിപ്രായപ്പെട്ടു.

ഇന്ദ്രന്‍സ്, സരിതാ കുക്കു, കൃഷ്ണന്‍ ബാലകൃഷ്ണന്‍, മാസ്റ്റര്‍ ഗോവര്‍ദ്ധന്‍, മെല്‍വിന്‍ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. ചിത്രത്തിന്റെ ഛായാഗ്രാഹനണം നിർവഹിച്ചിരിക്കുന്നത് എം.ജെ.രാധാകൃഷ്ണനാണ്‌. സോമാ ക്രിയേഷന്‍സിന്റെ ബാനറില്‍ ബേബി മാത്യു സോമതീരമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

LEAVE A REPLY