സെല്ലുലോയ്‌ഡിന്റെ പ്രിയതമന് പിറന്നാൾ ആശംസകൾ

മലയാളത്തിലെ കോമേഴ്‌സ്യൽ സിനിമകളുടെ ചരിത്രപരിണാമങ്ങൾക്കൊപ്പം അടയാളപ്പെടുത്തപെടേണ്ട ചലച്ചിത്രകാരൻ ആണ് പ്രിയദർശൻ. ഒരു കാലഘട്ടത്തിലെ, ചലച്ചിത്രകലയിലെ അതികായകന്മാരുടെ സർഗാത്മകതയുടെ ചരിത്രരേഖകൾ തന്നെയാണ് അദ്ദേഹത്തിന്റെ ഓരോ സിനിമകളും.

Copy Cat, escapist സിനിമകളുടെ വക്താവ് എന്നൊക്കെ വിമർശിക്കപ്പെടുമ്പോളും, 80 കളിലൂടെയും, 90 കളിലൂടെയും കടന്നുപോയ ആളുകളുടെ ജീവിതത്തിലെ ഗൃഹാതുരത ഉണർത്തുന്ന ഓർമകളിലെ ഒരേട് എന്നും പ്രിയദർശൻ സിനിമകളിലെ കഥാപാത്രങ്ങളും, അവരുടെ തമാശകളും, നൊമ്പരങ്ങളും, സൗഹൃദങ്ങളും പ്രണയവും, ഗാനരംഗങ്ങളും തന്നെ ആയിരിക്കും!

മൂന്ന് ദശാംബ്ദങ്ങളായി ഇന്ത്യൻ സിനിമയിലെ നിറ സാന്നിധ്യമായി നിൽക്കുന്ന സെല്ലുലോയിഡിന്റെ പ്രിയതമന് പ്രാന്തന്റെ പിറന്നാൾ ആശംസകൾ!

LEAVE A REPLY