ഹേ ജൂഡ് നെ പ്രശംസിച്ച് സംവിധായകൻ അരുൺ ഗോപി

ഇന്ന് റിലീസ്സായ നിവിൻപോളി,തൃഷ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ശ്യാമപ്രസാദ് ചിത്രം ഹേ ജൂഡ് നെ പ്രശംസിച്ച് യുവ സംവിധായകൻ അരുൺ ഗോപി. റിലീസ് ദിവസമായ ഇന്ന് ആദ്യ ഷോ കണ്ട അരുൺ ഗോപി തന്റെ ഫേസ് ബുക്ക് അക്കൗണ്ടിലൂടെയാണ് ടീം ഹേ ജൂഡ് നെ പ്രശംസിച്ചത്, അരുൺ ഗോപി യുടെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ,

“ഹേ ജൂഡ്… ആദ്യ ഷോ തന്നെ കണ്ടു. ജീവിതത്തിലാദ്യമായിട്ടാണ് കണ്ട ഉടനെ ഒരു റിവ്യൂ ഇടുന്നതു… കാരണം, ജൂഡ് എന്നെ ഒരുപാട് ചിരിപ്പിച്ചു, കുറച്ചധികം ചിന്തിപ്പിച്ചു… കുറെ നേരം കൂടെ കൂട്ടികൊണ്ടു പോയി… അതിനു ഞാൻ നന്ദി പറയുന്നു.!! ഒരു നടൻ എന്ന നിലയിൽ നിവിൻ പോളി നടന്നു കയറിയ ദൂരം!! അതിന്റെ വലിപ്പം, ജൂഡ് നമ്മുക്ക് കാട്ടി തരുന്നുണ്ട്. അത്രകണ്ട് മനോഹരമാക്കി നിവിൻ.

തൃഷയുടെ വരവ് വെറുതെ ആയില്ല.!! സിദിഖ് ഇക്ക വിസ്മയിപ്പിച്ചു. വിജയ് മേനോൻ, നീന കുറുപ്പ് അങ്ങനെ എല്ലാരും മനോഹരമാക്കി.. ശ്യാമപ്രസാദ് സർ അങ്ങേയ്ക്കുള്ളതാണ് എന്റെ ഈ കൈയടി മികച്ചതെല്ലാം കണ്ടെത്തിയതിനു, ഗിരീഷിന്റെ ക്യാമറ, ഔസേപ്പച്ചൻ സാറിന്റെ മ്യൂസിക്, സന്തോഷ്‌റാമന്റെ ആര്ട്ട് ഡിറക്ഷൻ അങ്ങനെ മികച്ചതെല്ലാം ഒരു സിനിമയിൽ… കുടുംബമായി കാണുക, കണ്ടു അറിയാൻ ചിലതൊക്കെ ഉണ്ട് ജൂഡിൽ”

LEAVE A REPLY