മണിരത്നം ചിത്രത്തിൽ മലയാള സിനിമയിലെ മിന്നുo താരങ്ങൾ

പ്രതീക്ഷകൾ ഏറെയാണ് ഓരോ മണിരത്‌നം ചിത്രവും സിനിമ പ്രേമികൾക്ക്, എന്നാൽ മണിരത്നം ചിത്രത്തിൽ മെഗാസ്റ്റാറുകൾ എന്ന കേട്ടാൽ പിന്നെ പറയണ്ട.അറിഞ്ഞ വാർത്ത അത്തരത്തിലുള്ളതാണ്. മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിൽ മലയാളത്തിന്റെ , ഇന്ത്യൻ സിനിമയുടെ മഹാമേരുക്കളായ മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്നു. കേട്ട വാർത്ത സത്യമാണെങ്കിൽ ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ ഒരു ക്ലാസിക് ചിത്രമായിരിക്കും അണിയറയിൽ ഒരുങ്ങുന്നത്..2013 ൽ പുറത്തിറങ്ങിയ രഞ്ജിത്ത് സിനിമ ‘കടൽ കടന്നൊരു മാത്തുക്കുട്ടി’ എന്ന ചിത്രത്തിലാണ് ഇവർ അവസാനം ഒന്നിച്ച അഭിനയിച്ചത്.ചിത്രത്തിൽ മമ്മൂട്ടി ഒരു രാഷ്ട്രീയ നേതാവിനെയും മോഹന്‍ലാല്‍ ഒരു ബിസിനസുകാരനെയും അവതരിപ്പിക്കുമെന്നാണ് അറിവ്. തമിഴ്നാട്ടിലെ സമകാലിക രാഷ്ട്രീയവുമായി ബന്ധമുള്ള കഥയാണ് സിനിമയുടെ പശ്ചാത്തലം.ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ആരെല്ലാമാണ് എന്ന വെളിപ്പെടുത്തിയിട്ടില്ല.

എ ആര്‍ റഹ്മാന്‍, സന്തോഷ് ശിവന്‍ തുടങ്ങിയ വമ്പന്മാർ ഈ പ്രൊജക്ടിനുപിന്നിലും അണിനിരക്കുന്നു എന്നത് ചിത്രം കാത്തിരിക്കാനുള്ള കാരണങ്ങളിൽ ഒന്നാണ് . മദ്രാസ് ടാക്കീസിന്റെ ബാനറില്‍ മണിരത്നം തന്നെയായിരിക്കും ചിത്രം നിര്‍മ്മിക്കുക. മണിരത്നത്തിന്‍റെ പുതിയ സിനിമ ‘ചൊക്ക ചിന്ത വാനം’ ഇപ്പോള്‍ ചിത്രീകരണം പുരോഗമിക്കുകയാണ്.

മെഗാതാരങ്ങൾ ഒന്നിക്കുന്ന മണിരത്നം ചിത്രത്തിനായി സിനിമാലോകം പോലെ സിനിമ പ്രാന്തനും കട്ട വൈറ്റിംഗിലാണ്

LEAVE A REPLY