‘ഫേസ്ബുക്കിലെ പോർവിളികൾ ഞാൻ ശ്രദ്ധിക്കാറില്ല’- ആഷിഖ് അബു

‘ഒരു നിലപാടുമായി മുന്നോട്ടു പോകുന്നയാള്‍ എന്ന നിലയില്‍ അഭിപ്രായ സൃഷ്ടിക്കുന്ന ശത്രുക്കളെ ഞാന്‍ ഭയക്കാറില്ല. അതിനെ വിമര്‍ശിക്കുന്നവരെക്കാള്‍ അധികം പിന്തുണയ്ക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നവരാണ്. അതുകൊണ്ട് ഭയക്കേണ്ട ആവശ്യമില്ല. കാണുന്നവരെ മുഴുവന്‍ തെറിവിളിക്കുന്ന കവലച്ചട്ടമ്പികളുടെ ലോകമാണ് ഇന്ന് ഫെയ്‌സ്ബുക്ക്. ആ കാഴ്ച്ച കണ്ട് ചിലര്‍ രസിക്കും, ചിലര്‍ കണ്ണ് പൊത്തും, മറ്റു ചിലര്‍ ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് സ്ഥലം വിടും. എന്ത് ചെയ്യണമെന്ന തീരുമാനം നമ്മുടെ സംസ്‌ക്കാരത്തിന് അനുസരിച്ചായിരിക്കും. അവിടുത്തെ പോര്‍വിളികള്‍ ഞാന്‍ ശ്രദ്ധിക്കാറില്ല’ – ആഷിഖ് അബുവിന്റെ വാചകങ്ങൾ ആണിവ..

തന്റെ ഏറ്റവും പുതിയ ചലച്ചിത്രമായ മായാനദിയുമായി ബന്ധപ്പെട്ട് ഒരു മാസികയ്ക്ക് കൊടുത്ത അഭിമുഖത്തിലാണ് ആഷിഖ് തന്റെ അഭിപ്രായങ്ങൾ വീണ്ടും തുറന്നു പറഞ്ഞത്.. ലോക സിനിമയുടെ മാറ്റങ്ങൾ നോക്കി കാണുന്ന യുവജനങ്ങളുടെ മുമ്പിലേക്കാണ് താൻ മായാനദിയുമായി എത്തിയതെന്നാണ് ചിത്രത്തിലെ ചുംബന രംഗങ്ങലെ പറ്റി ചോദിച്ചപ്പോൾ സംവിധായകൻ പറഞ്ഞത്.

LEAVE A REPLY