“നിങ്ങൾ ഇപ്പോൾ പറഞ്ഞത് ശുംഭത്തരം” എന്ന് പറഞ്ഞ നെടുമുടി വേണു !

സംഭവം കക്ഷി സിനിമയിൽ വരുന്നതിനൊക്കെ മുമ്പ് നടന്ന ഒരു സംഭവം ആണ്.

അന്ന് മാധ്യമ പ്രവർത്തകനായി പ്രവർത്തിച്ചുകൊണ്ടിരുന്ന നെടുമുടി വേണു അക്കാലത്തെ commercial സിനിമളുടെ വക്താവായിരുന്നു ഒരു സംവിധായകനെ ഇന്റർവ്യൂ ചെയ്യുവാൻ ഇടയായി.
അക്കൊല്ലമായിരുന്നു അരവിന്ദൻ സംവിധാനം ചെയ്ത വിഖ്യാത ചലച്ചിത്രം ‘കാഞ്ചനസീത’ക്ക് ഏറ്റവും മികച്ച സംവിധാനയാകാനുള്ള ദേശീയ പുരസ്കാരം ലഭിക്കുന്നത്. അതുമായി ബന്ധപ്പെട്ട സംഭാഷണത്തിനിടെ ആ സംവിധായകൻ വേണുവിനോട് പറഞ്ഞുവത്രേ “നിങ്ങൾ ഒരു ലക്ഷം രൂപയും ഒരു ആരിഫ്ലക്സ് ക്യാമറയും എനിക്ക് തരൂ, കാഞ്ചനസീതയുടെ തന്തപടത്തെ ഞാൻ ഉണ്ടാക്കി കാണിച്ചു തരാം”

ഇത് കേട്ട നെടുമുടി വേണു ഇന്റർവ്യൂ ബുക്ക് ഒക്കെ മടക്കി വെച്ചിട്ട് എഴുന്നേറ്റൂ അത്രേ , എന്നിട്ട് അയാളോട് തിരിച്ച് പറഞ്ഞു”നിങ്ങൾ ഇപ്പോൾ പറഞ്ഞതിന് ശുംഭത്തരം എന്ന് പറയും, ഒരു ക്യാമറയും കൊറച്ച് കാശും കിട്ടിയകൊണ്ട് ഒരാള്ക്ക് അതുപോലെ ഒരു സിനിമ എടുക്കാൻ പറ്റില്ല , അതിന് തലക്ക് അകത്ത് എന്തെങ്കിലും വേണം, അത് നിങ്ങൾക്ക് ഇല്ല, പിന്നെ നിങ്ങൾ ഈ പറഞ്ഞത്ത് ഞാൻ ഈ അഭിമുഖത്തിൽ കൊടുക്കുകയും ഇല്ല, കാരണം അതിന്റെ ചീത്ത പേര് നിങ്ങൾക്ക് തന്നെയാണ്”, ഇത്രയും പറഞ്ഞുകൊണ്ട് അയാളുടെ മുമ്പിൽ വീണ്ടും ഇരുന്ന വേണു അടുത്ത ചോദ്യത്തിലേക്ക് കടക്കുകയും ചെയ്തു.

LEAVE A REPLY