‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യയായി പാർവതി; എം മുകുന്ദന്റെ ചെറുകഥ സിനിമയാകുന്നു . നായകൻ ബിജുമേനോൻ

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള പ്രേക്ഷകരുടെ സ്വന്തം പാർവതി ഇനി “ഓട്ടോറിക്ഷക്കാരന്റെ ഭാര്യ”യായി വെള്ളിത്തിരയിൽ. എം. മുകുന്ദന്റെ ചെറുകഥയായ ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’യെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിലാണ് പാർവതി നായികയായി എത്തുന്നത്. ഒരു സാധാരണക്കാരിയായ രാധിക എന്ന കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിക്കുന്നത്.എം. മുകുന്ദന്റെ കഥകള്‍ നേരത്തേയും സിനിമയായിട്ടുണ്ട്. മദാമ്മ, സാവിത്രിയുടെ അരഞ്ഞാണം, ദൈവത്തിന്റെ വികൃതികള്‍ എന്നിവയാണ് അവയില്‍ പ്രധാനപ്പെട്ടവ. പക്ഷേ, മുകുന്ദന്റെ തന്നെ തിരക്കഥയില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമാകും ഓട്ടോറിക്ഷക്കാരന്റെ ഭാര്യ.

ഓട്ടോറിക്ഷ ഡ്രൈവറായി എത്തുന്നത്, മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ബിജു മേനോനാണ്. സാധാരണ ജീവിതം നയിക്കുന്ന, എന്നാൽ അലസനായ സജീവൻ എന്ന കഥാപാത്രത്തിന്റെ ജീവിതലേക്ക് രാധിക കടന്നുവരുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം.ചിത്രത്തിന്റെ സംവിധാനം ഹരികുമാറാണ്.

LEAVE A REPLY