ജീവിതത്തിൽ ആദ്യമായി ഞാൻ വായിച്ച മുന്നൂറു പേജുകളിൽ കവിഞ്ഞ നോവൽ, ഇന്ന് രാവിലെ, വർഷങ്ങൾക്കിപ്പുറം വീണ്ടും വായിച്ചുതുടങ്ങിയപ്പോഴും എംടി എന്ന രണ്ടക്ഷരം കുരുക്ഷേത്ര യുദ്ധം നടന്നുകഴിഞ്ഞ ആ ഇരുണ്ട മാനത്ത് തെളിഞ്ഞ എല്ലാ നക്ഷത്രങ്ങലുമെടുത്ത്, അതിൽ അക്ഷരങ്ങൾ നിറച്ച് മനസിലേക്ക് കോരിയിട്ടതുപോലെയാണ് തോന്നിയത്…

ഒപ്പം കടലിന് കറുത്ത നിറമാണെന്ന് പറഞ്ഞു തുടങ്ങുന്ന ആ ഇതിഹാസത്തിന് ഇക്കുറി ഒരു വലിയ പ്രതീക്ഷയും കൂടി!
അത്, എംടിയുടെ ഭീമനായി ലാലേട്ടനെ സങ്കല്പിച്ചതുകൊണ്ടാണ്…

മനസിന്റെ കോണിൽ എവിടെയോ ജീനിയസ്സുകൾ സംഗമിച്ച് തുടങ്ങിയിരിക്കുന്നു, ഇനി മുതൽ എന്റെ ഹൃദയമിടിക്കുന്നതും അത് നേരിൽ കാണുവാനുള്ള കാത്തിരിപ്പോടു കൂടിയാണ് , വെള്ളിത്തിരയിൽ ഞാൻ കാണുവാൻ പോകുന്ന എക്കാലത്തെയും വലിയ ആ ചരിത്രസംഗമത്തിനായി…

കാരണം, മഹഭാരതത്തോളം ഭാരതത്തെ സ്വാധീനിച്ച ഒരു കൃതി ഇല്ല, രണ്ടാമൂഴത്തോളം മലയാളത്തെ രേഖപ്പെടുത്തിയ ഒരു സാഹിത്യവും ഇല്ല,
മോഹൻലാലിനെ പോലെ മലയാളികളെ വിസ്മയിപ്പിച്ച ഒരു നടനോ, എം ടിയെ പോലെ മലയാളക്കരയെ രേഖപ്പെടുത്തിയ ഒരു എഴുത്തുകാരനോ ഇല്ലേയില്ല!

അതുകൊണ്ട്, കടം വീട്ടാന്‍ പലതും ബാക്കിയിരിക്കേ ആചാര്യനായാലും പിതാമഹനായാലും ഈ ഭീമന് ജയിച്ചേ പറ്റൂ…തോഴരേ , സൂര്യചന്ദ്രവംശമഹിമകള്‍ അവരിനിയും ഏറ്റുപാടും…അത് നമ്മുക്ക് വീണ്ടും കാണാം ….ഇക്കുറി വിസ്മയങ്ങൾക്ക് സ്വപ്നതുല്യമാം മാനങ്ങൾ നൽകുന്ന അനശ്വരമായ ആ വെള്ളിത്തിരയിൽ, അവിടം വാഴുന്ന/വാഴ്ന്ന എക്കാലത്തെയും വലിയ രാജാക്കന്മാരാൽ തന്നെ!
(waiting/writing to be continued ..)

LEAVE A REPLY