“എം ടി യുടെ, മോഹൻലാലിൻറെ രണ്ടാമൂഴം!

മഹാഭാരതത്തിൽ ഭീമൻ ദ്രൗപതിക്ക് വേണ്ടി കല്യാണ സൗഗന്ധിക പൂവ് തേടി ഗന്ധ മാദക പർവതത്തിൽ പോകുന്ന ഒരു രംഗമുണ്ട്. മനുഷ്യകാമനകളുടെ ലക്ഷ്മണ രേഖകൾക്ക് അപ്പുറത്ത് നിറുത്തേണ്ട കല്യാണ സൗഗന്ധിക പൂവിനെ, ദ്രൗപതിയോടുള്ള അഗാധമായ പ്രേമം മൂലം ഭീമൻ തേടി പോവുകയാണ് , ഒരുതരം ട്രിഗർ ഫോഴ്സ്, ആസക്തി!

അതെ പൂവ് തേടി പോകുന്ന ഭീമന്റെ അവസ്ഥയാണ് “രണ്ടാമൂഴം” എന്ന ചലച്ചിത്ര വിസ്മയത്തിനായി കാത്തിരിക്കുന്ന ഒരോ മലയാളി സിനിമ പ്രേമിയുടെയും സാഹിത്യ സ്നേഹിയുടെയും അവസ്ഥ, കാരണം മലയാള ഭാഷ കണ്ട ഏറ്റവും മികച്ച സാഹിത്യകാരന്റെ രചനയിൽ, മലയാള സിനിമ കണ്ട മഹാനായ നടൻ ഭീമനായി എത്തുന്നു എന്നുള്ളത് തന്നെ!

നൂറ്റാണ്ടിന്റെ പ്രതിഭകളുടെ, നൂറ്റാണ്ടിന്റെ കലാകാരന്മാരുടെ, നൂറ്റാണ്ടിന്റെ ഒത്തുചേരലിനായി കാത്തിരിക്കാം!”

LEAVE A REPLY