ഇന്ത്യൻ 2 തായ്‌വാനിൽ തുടങ്ങി

അന്നൗൻസ് ചെയ്തപ്പോൾ മുതൽ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമൽഹാസനെ നായകനാക്കി, സാക്ഷാൽ ശങ്കർ ഒരുക്കുന്ന ഇന്ത്യൻ 2. ചിത്രത്തിന്റെ ചിത്രീകരണം തായ്‌വാനിൽ ആരംഭിച്ചിരിക്കുന്നു എന്ന സൂചന വെളിവാക്കുന്ന 24 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശം ട്വിറ്ററിലൂടെയാണ് ശങ്കര്‍ പുറത്ത് വിട്ടത്. “ഇന്ത്യന്‍ 2 ഇന്‍ തായ്‌വാന്‍” എന്നെഴുതിയ ഫ്‌ളോട്ടിംഗ് ലാമ്പ് ആകാശത്തേക്ക് പറത്തിയാണ് ഇന്ത്യന്‍ 2 ന്റെ ചിത്രീകരണം ആരംഭിച്ച വിവരം ശങ്കര്‍ പുറത്ത് വിട്ടിരിക്കുന്നത്. സംവിധായകന്‍ ശങ്കറും ഛായാഗ്രാഹകന്‍ രവി വര്‍മനും ചേര്‍ന്നാണ് ഫ്‌ളോട്ടിംഗ് ലാമ്പ് പറത്തിയത്.

ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച കൊമേർഷ്യൽ സിനിമകളിൽ ഒന്നായിരുന്നു ഇന്ത്യൻ.
കമൽ ഹാസനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത ഇന്ത്യൻ തൊണ്ണൂറുകളിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി ആണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. അതുകൊണ്ട് തന്നെ ഉലകനായകന്റെ ആരാധകരും വളരെ കൗതുകത്തോടെ ആണ് ഇന്ത്യൻ 2 വിനെ നോക്കികാണുന്നതും

LEAVE A REPLY