ആരാണ് കുഞ്ചിറക്കോട്ടു കാളിയൻ….

ഇരവിക്കുട്ടി പിള്ളയുടെ വിശ്വസ്തനായ ശിഷ്യൻ ….ശെരി ആരാണ് ഇരവികുട്ടി പിള്ള ?

തിരുവിതാംകൂർ രാജാവായ രവി വർമയുടെ (Ravi Varma (1611-1663 A.D.) പടത്തലവനും മന്ത്രിയും ആയിരുന്നു…

മധുരൈ രാജ്യം ഭരിച്ചിരുന്നതു നായിക്കന്മാർ ആയിരുന്നു. സമൃദ്ധമായ വേണാട് രാജ്യത്തോട് നായിക്കന്മാർക്കു താല്പര്യമുണ്ടായിരുന്നു . അങ്ങനെ തിരുമലൈ നായ്ക്കർ വേണാട് ആക്രമിക്കാൻ തീരുമാനിക്കുന്നു .വേലയ്യന്റെ നേത്യത്വത്തിൽ നായക് January 1635 A.D. യിൽ വേണാട് ആക്രമിച്ചു ..പക്ഷെ അവർ തോൽക്കുകയും കനത്ത നാശനഷ്ടം സംഭവിക്കുകയും ചെയ്തു ..രണ്ടാമത് രാമപ്പയ്യന്റെ നേതൃത്വത്തിൽ പിന്നേം നായക് വേണാടിനെതിരെ പട നയിച്ചു.

ഇത്തവണ ഇരവികുട്ടി പിള്ള ശക്തമായി പട നയിച്ചെങ്കിലും ക്ലൈമാക്സിൽ പരാജയപ്പെട്ടു . ഇതിൽ കാളിയന്റെ റോൾ എന്താണെന്ന് സിനിമ കണ്ടറിയണം. വേണാട് പക്ഷത്തിൽ ഉള്ള ചിലർ രാമപ്പയ്യനുമായി ചേർന്ന് ചതിച്ചതാണ് പരാജയത്തിന് കാരണം എന്ന് പറയുന്നു.

രാമപ്പയ്യൻ യുദ്ധത്തിനിടയിൽ മരണപ്പെട്ട ഇരവിയുടെ തല കൊയ്തു തിരുമല നായകിന് കാഴ്ച വച്ചെന്നും…വഞ്ചനയിലൂടെ ഇരവിയെ കൊന്ന രാമപ്പയ്യനെ നായക് അപമാനിച്ചു വിട്ടെന്നും ചരിത്രം പറയുന്നു.കണിയാകുളത്തു പോര് എന്നാണ് ആ യുദ്ധം അറിയപ്പെടുന്നത് .വില്ലടിച്ചാൻ പാട്ടുകളിൽ ഈ തീം ഉപയോഗിച്ചിട്ടുണ്ട്.

കടപ്പാട് – ഗൂഗിൾ …

LEAVE A REPLY