അങ്കമാലി ഡയറീസ് എന്ന വൻ ഹിറ്റിനു ശേഷം ആന്റണി വര്ഗീസ് നായകനാവുന്ന മറ്റൊരു ചിത്രം കൂടി. ഒപ്പം ചെമ്പൻ വിനോദ്, വിനായകൻ എന്നിവരും ..ഈ പറഞ്ഞ താരനിര ഒത്തിരി പ്രതീക്ഷകളാണ് സിനിമ പ്രേമികൾക്ക് നൽകുന്നത് . എന്നാൽ പ്രസ്തുത ചിത്രത്തിൽ സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരി ഒരു മാസ്സ് ലുക്കിൽ അഥിതി വേഷം അവതരിപ്പിച്ചാലോ ?അതെ, മായാനദി, സപ്തമശ്രീ തസ്കര: എന്നീ രണ്ടു ചിത്രങ്ങളിലെ കിടിലൻ അദിതി വേഷങ്ങൾക്ക് ശേഷം ‘സ്വാതന്ത്രo അർദ്ധരാത്രിയിൽ’ എന്ന ചിത്രത്തത്തിലും അതിഗംഭീര ലുക്കിൽ ഒരു ഒന്നൊന്നര കഥാപാത്രത്തെ അവതരിപ്പിക്കുന്നു ലിജോ ജോസ് പല്ലിശ്ശേരി.ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് ദിലീപ് കുരിയന്റെ ആണ്.

തികച്ചും വ്യത്യസ്തമായ കഥാശൈലിയാണ് ഈ സിനിമയുടേത്. ആക്ഷൻ- ത്രില്ലെർ മൂവി എന്ന ലേബൽ ആണ് ചിത്രത്തിന് . പോസ്റ്റ് പ്രൊഡക്ഷൻ നടന്നുവരുന്ന പ്രസ്തുത ചിത്രത്തിന്റെ നിർമാണം സംവിധായകനായ ബി. ഉണ്ണികൃഷ്‍ണനും,മാടമ്പി പ്രമാണി എന്നീ ചിത്രങ്ങളുടെ നിർമാതാവുമായ ബി സി ജോഷിയും ചേർന്നാണ് .ഇത്രയുമൊക്കെ കേട്ട് കഴിഞ്ഞപ്പോൾ ഈ ചിത്രത്തിനെക്കുറിച്ച് വലിയ പ്രതീക്ഷയാണ് സിനിമ പ്രേമികൾക്ക്,അതോടൊപ്പം നല്ലൊരു ആക്ഷൻ-ത്രില്ലെര്നായി സിനിമ പ്രാന്തനും കാത്തിരിക്കുന്നു .അതോടോപ്പം മാസ്സ് ലുക്കിൽ വരുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ മാസ്സ് പ്രകടനത്തിനും…

LEAVE A REPLY