“അങ്ങിനെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പൂമരം എത്തുന്നു.. മാർച്ച് ആദ്യ വാരം..”

പുറത്തിറങ്ങിയ രണ്ടു പാട്ടുകളും കേരളക്കര രണ്ടുകൈകളും നീട്ടിയാണ് സ്വീകരിച്ചത്..ആദ്യ ഗാനം ഇറങ്ങിയിട്ട് ഒരു വർഷത്തിലേറെ ആയെങ്കിലും എന്നാണ് ചിത്രം പുറത്തിറങ്ങുക എന്നതിൽ ഒരു വ്യക്തത കിട്ടിയിരുന്നില്ല…മലപ്പുറം മഞ്ചേരി എന്‍എസ്എസ് കോളജില്‍ നടന്ന കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ കലോത്സവ വേദിയില്‍ മുഖ്യാതിഥി ആയി സംസാരിക്കുമ്പോഴാണ് തന്റെ കാത്തിരിപ്പിന് വിരാമമാകുകയാണെന്ന് കാളിദാസ് പ്രഖ്യാപിച്ചത്.

ഫഹദ്,പൃഥ്വിരാജ്, ഇന്ദ്രജിത്,വിനീത്, ദുൽഖർ, ധ്യാൻ ,ഫർഹാൻ , പ്രണവ്, ഗോകുൽഎന്നിവരുടെ നിരയിലേക്ക് ഒരു താരപുത്രൻ കൂടി വരുന്നു കാളിദാസ് ജയറാം..

LEAVE A REPLY