Cinemapranthan
null

പ്രതികൾ മിടുക്കരാവുമ്പോൾ നമ്മൾ മിടുമിടുക്കരാവണ്ടേ; തീയേറ്റർ ഇളക്കി മറിച്ച് ‘കണ്ണൂർ സ്‌ക്വാഡ്’

പ്രാന്തനിന്നൊരു സിനിമ കണ്ടു വരുന്ന വഴിയാണ്.. ആദ്യ ഷോ നിറഞ്ഞ തീയേറ്ററിൽ കണ്ടു കഴിഞ്ഞ ആവേശത്തിൽ പറയുന്നത് കൊണ്ട് ഇത്തിരി കൗതുകം കൂടുതലാവും.. പക്ഷെ പറയാതെ നിവർത്തിയില്ല.. അത്രമാത്രം പ്രാന്തനെ തൃപ്തി പെടുത്തിട്ടുണ്ട് ചിത്രം,

lyrical video song Mammootty Kannur Squad

നന്‍പകല്‍ നേരത്തു മയക്കം, റോഷാക്ക്, കാതല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന സിനിമ.. ഛായാഗ്രാഹകനായ റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമ.. സംവിധായകൻ്റെ സഹോദരനും നടനും ആയ റോണി വർഗീസ് ആദ്യമായി തിരക്കഥ ഒരുക്കിയ സിനിമ.. അതിലൊക്കെ ഉപരി നമ്മുടെ സ്വന്തം മമ്മൂക്ക നായകനെയെത്തുന്ന സിനിമ. അതെ.. ‘കണ്ണൂർ സ്‌ക്വാഡ്’ എന്ന ഏറ്റവും പുതിയ ചിത്രത്തിനു ടിക്കറ്റ് എടുക്കാൻ പ്രാന്തനെ പ്രേരിപ്പിച്ച ഘടകങ്ങൾ ഇതൊക്കെ ആയിരുന്നു.. ആ പ്രേരണയും അതിന്റെ ഭാഗമായി വന്ന പ്രതീക്ഷയും തെറ്റിയില്ല… സിനിമ എന്ന് പറഞ്ഞാൽ ഒരു ഒന്നൊന്നര സിനിമ.

ഒരു കുറ്റകൃത്യം നടത്തി അന്യ സംസഥാനത്തേക് കടന്നു കളഞ്ഞ കുറ്റവാളികളെ പിടിക്കാൻ ഒരു സീനിയർ ഓഫീസറുടെ കീഴിൽ ഒരുസംഘം പോലീസ് ഉദ്യോ​ഗസ്ഥർ നടത്തുന്ന കുറ്റാന്വേഷണവും മറ്റും പലതവണ മലയാളികൾ വിവിധ ഭാഷകളിലായി കണ്ടുകഴിഞ്ഞതാണ്. അതിൽ നിന്നെല്ലാം എങ്ങനെ വ്യത്യസ്തമാവും കണ്ണൂർ സ്‌ക്വാഡ് എന്നൊരു ആകാംഷ ഉണ്ടായിരുന്നു തീയേറ്ററിൽ എത്തുവോളം.. എന്നാൽ വിരാജ്പേട്ട അതിർത്തിയിലെ കാട്ടിനകത്തുനിന്ന് ഒരു കൂട്ടം രാഷ്ട്രീയകുറ്റവാളികളെ വേട്ടയാടിപ്പിടിക്കാൻ തുടങ്ങുന്നത് മുതൽ പടം ഇന്നോളം കണ്ട ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി തുടങ്ങുകയായിരുന്നു.

ഒരു റിയലിസ്റ്റിക് ചിത്രം പോലെ ആണ് തുടങ്ങുന്നത്.. ഒരു കുറ്റകൃത്യം സംഭവിച്ചുകഴിഞ്ഞാൽ സാധാരണയായി പൊലീസ് ക്രൈം സ്ക്വാഡ് പിന്തുടരുന്ന..അന്വേഷണരീതികൾ യഥാർഥത്തിൽ എങ്ങനെയാണോ, അതേ രീതിയിൽ അവതരിപ്പിക്കുന്നുണ്ട്….ഡോക്യുമെന്ററിയിലേക്ക് വഴിമാറിപ്പോവാതെ, വേണ്ട സ്ഥലങ്ങളിൽ കൃത്യമായ ഹീറോയിസം, ഫൈറ്റ്, ഡയലോഗ്സ് എന്നിവ കാണിച്ചു കൊണ്ട് കാണികളെ ത്രില്ലടിപിച്ച് സിനിമയെ മുന്നോട്ടുകൊണ്ടുപോവുന്നതിൽ സംവിധായകനും തിരക്കഥാകൃത്തും വിജയിച്ചു എന്ന് വേണം പറയാൻ.. ഒരേ സമയം ഒരു പോലീസ് സ്റ്റോറി ആയും ക്രൈം ത്രില്ലെർ ആയും റോഡ് മൂവി ആയും മാസ്സ് മൂവി ആയുമെല്ലാം കണ്ണൂർ സ്‌ക്വാഡ്നെ വിലയിരുത്താൻ പറ്റും അത് തന്നെയാണ് ചിത്രത്തെ ഉയർത്തുന്നതും

എടുത്ത് പറയേണ്ടത് ചിത്രത്തിൽ അഭിനേതാക്കൾ നടത്തിയ പ്രകടനങ്ങളാണ്.. മമ്മൂട്ടിയുടെ താരപരിവേഷത്തേക്കാള്‍ അദ്ദേഹത്തിലെ നടനെ ഉപയോഗപ്പെടുത്തിയുള്ളതാണ് ജോര്‍ജ് മാര്‍ട്ടിന്‍റെ പാത്രാവിഷ്കാരം. ചിത്രത്തിന്റെ തിരക്കഥാകൃത്തുകൂടിയായ റോണി ഡേവിഡ് രാജ്, ശബരീഷ് വര്‍മ്മ, അസീസ് നെടുമങ്ങാട് എന്നിങ്ങനെ ജോര്‍ജിനൊപ്പം അന്വേഷണസംഘത്തിലുള്ള മറ്റ് പൊലീസ് കഥാപാത്രങ്ങളും ഗംഭീര പ്രകടനം തന്നെ നടത്തിയിട്ടുണ്ട്.. മേലുദ്യോഗസ്ഥന്‍റെ വീരപരാക്രമത്തിന് കൈയടിക്കുന്ന സ്ഥിരം പതിവിന് പകരം വ്യക്തിത്വമുള്ള കഥാപാത്രങ്ങളായാണ് ഇവർ സ്‌ക്രീനിൽ എത്തുന്നത്.. മറ്റൊന്ന് ചിത്രത്തിന് സംഗീത സംവിധായകനായ സുഷിന്‍ ശ്യാം നല്‍കിയിരിക്കുന്ന പിന്തുണ ആണ് ഏതാണ്ട് 2.41 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തിന് ഒരു നിമിഷം പോലും വലിക്കൽ തോന്നാത്ത വിധം ഗംഭീര പശ്ചാത്തല സംഗീതം സുഷിന് ഒരുക്കിയിട്ടുണ്ട്.. നിരവധി ഭൂപ്രകൃതിയുടെ കടന്നു പോകുന്ന കഥക്ക് ഗംഭീര വിശ്വൽസ് ഒരുക്കി റാഹില്‍ എന്ന ഛായാഗ്രാഹകനും കയ്യടി അർഹിക്കുന്നു .

മൊത്തത്തിൽ മികച്ച തിയേറ്റർ എക്സ്പീരിയൻസും പ്രകടനമികവും ആവേശക്കാഴ്ചകളും കാണാനാ​ഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ധൈര്യമായി ടിക്കറ്റെടുക്കാം കണ്ണൂർ സ്‌ക്വാഡ്ന്

null